
പത്തനംതിട്ട: പത്തനംതിട്ടയില്‍ ടച്ച് വെട്ടിന്റെ പേരില്‍ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകള്‍ കെഎസ്ഇബി വെട്ടിനിരത്തിയെന്ന് പരാതി.
പത്തനംതിട്ട കവിയൂർ സ്വദേശി ഡോ. ജേക്കബ് ഉമ്മന്റെ പറമ്പിലെ തെങ്ങുകളാണ് വെട്ടിയത്.
നിയമ നടപടിക്ക് ഒരുങ്ങുകയാണ് കുടുംബം. വൈദ്യുത ലൈനില്‍ തട്ടുന്ന ഓലകള്‍ നേരത്തെ തന്നെ വെട്ടിയിട്ടുള്ളതാണെന്നും ഇന്നലെ വന്ന് ചെറിയ തെങ്ങുകള്‍ പൂർണമായും വെട്ടിനിരത്തിയെന്നുമാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോട്ടീസൊന്നും നല്‍കിയിട്ടില്ല എന്നാണ് വീട്ടുകാർ പറയുന്നത്. 2.6 മീറ്റർ വരെയുള്ളത് വെട്ടും എന്നാണ് കെഎസ്ഇബി പറയുന്നത്. അത് തെങ്ങായാലും പ്ലാവായാലും തേക്കായാലും വെട്ടുമെന്നാണ് പറഞ്ഞത്.
അളന്നു നോക്കിയപ്പോള്‍ 2.6ന് അപ്പുറത്തുള്ളതും വെട്ടിയിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. അധികം പൊക്കത്തിലേക്ക് പോവാത്ത ഇനം തെങ്ങുകളും വെട്ടിയെന്ന് പരാതിയുണ്ട്. നിയമ നടപടികളിലേക്ക് പോകുമെന്നാണ് ജേക്കബ് ഉമ്മൻ അറിയിച്ചത്.







