
പാലക്കാട്: വയറുവേദന ചികിത്സിക്കാൻ പോയ യുവതിയുടെ കാല്‍ തളർന്ന സംഭവം മെഡിക്കല്‍ റിപ്പോർട്ട് പുറത്തുവന്നു. കുത്തിവെപ്പിനെ തുടർന്നാണ് കാലിന് തളർച്ച ഉണ്ടായത് എന്നാണ് മെഡിക്കല്‍ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കുഴല്‍മന്ദം കുളവൻമുക്ക് സ്വദേശി അലിമയുടെ കാലിനാണ് തളർച്ച സംഭവിച്ചത്. കുഴല്‍മന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വയറുവേദന ചികിത്സിക്കാൻ പോയപ്പോഴാണ് യുവതിക്ക് കുത്തിവെപ്പ് നല്‍കിയത്. തുടർന്ന് ഇടതുകാല് തളരുകയായിരുന്നു.
സംഭവത്തില്‍ ഭർത്താവ് ഫിറോസ് ജില്ലാ മെഡിക്കല്‍ ഓഫീസർക്കും കുഴല്‍മന്തം പോലീസിലും പരാതി നല്‍കിയിരുന്നു. തുടർന്ന് ഡിഎംഒ മെഡിക്കല്‍ കമ്മിറ്റി രൂപീകരിച്ച് പരാതി പരിശോധിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്തിവെപ്പിനെ തുടർന്ന് അത്യപൂർവമായി സംഭവിക്കുന്ന സങ്കീർണതകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് മെഡിക്കല്‍ ബോർഡിന്റെ കണ്ടത്തില്‍. മെഡിക്കല്‍ റിപ്പോർട്ട് തുടർനടപടികള്‍ക്കായി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചു







