Spread the love

നാല്‍പ്പത് വർഷങ്ങള്‍ക്ക് മുൻപ് താൻ കൊലപ്പെടുത്തിയ ആളെ ഇത്രയും വർഷങ്ങള്‍ക്ക് ശേഷം പോലീസ് തിരിച്ചറിഞ്ഞതില്‍  ഏതു ശിക്ഷയും സന്തോഷത്തോടെ ഏറ്റുവാങ്ങാൻ താൻ തയ്യാറാണെന്നും മുഹമ്മദലി മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത കുറ്റബോധം വേട്ടയാടിയതിനെ തുടർന്നാണ് നാല് പതിറ്റാണ്ടിന് ശേഷം താൻ ചെയ്ത ക്രൂരത തുറന്നുപറയാൻ ഇയാള്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

സ്വന്തം മകൻ മരിച്ചതോടെയാണ് മുഹമ്മദലിയെ കുറ്റബോധം അതിശക്തമായി വേട്ടയാടാൻ തുടങ്ങിയത്. ചെയ്ത പാപത്തിന്റെ ഫലമാണിതെന്ന ചിന്ത മുഹമ്മദലിയെ തളർത്തി. തുടർന്ന് രാത്രികളില്‍ ഒട്ടും ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലായി. മാനസിക ബുദ്ധിമുട്ടുകള്‍ കൂടിയപ്പോള്‍ കൊലപാതകങ്ങളെക്കുറിച്ച്‌ സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. എന്നാല്‍ ആരും മുഹമ്മദലിയെ വിശ്വസിച്ചില്ല. എല്ലാം തുറന്നു പറഞ്ഞപ്പോഴാണ് മനസ്സമാധാനം ലഭിച്ചതെന്നും മുഹമ്മദലി പറഞ്ഞു.

രണ്ട് കൊലപാതകങ്ങളും ആസൂത്രിതമായിരുന്നില്ലെന്നും യാദൃശ്ചികമായി സംഭവിച്ചുപോയതാണെന്നും ഇയാള്‍ പറയുന്നു. അന്ന് താൻ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി മാത്രമായിരുന്നതിനാല്‍ ആർക്കും ഒട്ടും സംശയം തോന്നിയിരുന്നില്ല. അതുകൊണ്ടാണ് ഇത്രയും കാലം നിയമത്തിന് മുന്നില്‍ പെടാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group