Spread the love

തിരുവനന്തപുരം: നാലാഞ്ചിറയിൽ കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഹസീന ബീവി (36)യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഭർത്താവ് സുരേഷ് കാറിൽ കയറി രക്ഷപ്പെട്ടു. എട്ടും ഒമ്പതും വയസ്സുള്ള മക്കളുടെ കൺമുന്നിൽ വച്ചായിരുന്നു കൊലപാതകം .

video
play-sharp-fill

ഇവർ തമ്മിൽ കുറച്ചുനാളുകളായി കുടുംബപ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇന്നലെ പൊലീസ് സ്‌റ്റേഷനിൽ വച്ച് പ്രശ്‌നങ്ങൾ പറഞ്ഞു തീർത്ത് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പുലർച്ചെയുണ്ടായ തർക്കത്തിനു പിന്നാലെ ദാരുണമായ കൊലപാതകം നടക്കുകയായിരുന്നു. സുരേഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപ്രതിയിലേക്ക് മാറ്റി.