Spread the love

ഡല്‍ഹി: വീണ്ടും ചരിത്രം കുറിച്ച്‌ ഇന്ത്യൻ ചെസ് ഇതിഹാസ താരം ആർ പ്രഗ്നാനന്ദ. ഓസ്‌ലോയില്‍ നടക്കുന്ന നോർവേ ചെസ് 2026ന്റെ എട്ടാം റൗണ്ടില്‍ ലോക നമ്പർ വണ്‍ താരം മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ ചരിത്രനേട്ടം സ്വന്തമാക്കിയത്.

video
play-sharp-fill

ഇതേ ടൂർണമെന്റില്‍ നോർവീജിയൻ ഇതിഹാസ താരമായ കാള്‍സണെ രണ്ടാം തവണയാണ് പ്രഗ്നാനന്ദ പരാജയപ്പെടുത്തുന്നത്. നേരത്തെ നാലാം റൗണ്ടിലും കാള്‍സണെ പ്രഗ് വീഴ‌്ത്തിയിരുന്നു.

 

നോർവേ ചെസ് 2024ലും 20കാരനായ ഇന്ത്യൻ ഗ്രാൻഡ്‌മാസ്റ്റർ കാള്‍സണെ പരാജയപ്പെടുത്തിയിരുന്നു. മാഗ്നനസ് കാള്‍സണെ മൂന്നുതവണ പരാജയപ്പെടുത്തുന്ന ആദ്യ ഇന്ത്യക്കാരനും ലോകത്ത് ചുരുക്കം ചിലരില്‍ ഒരാളുമാണ് പ്രഗ്നാനന്ദ. കറുത്ത കരുക്കള്‍ നീക്കിയാണ് അഞ്ചുതവണ ചാമ്പ്യൻ പട്ടം ചൂടിയ കാള്‍സണെ പ്രഗ് വീഴ്‌ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കാള്‍സണിനെതിരായ വിജയത്തിന് പിന്നാലെ 12 പോയിന്റോടെ മൂന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ഇന്ത്യൻ താരം. 14 പോയിന്റോടെ ഫിലിപ്പിനോ താരം വെസ്‌ലി സോ ആണ് ഒന്നാം സ്ഥാനത്ത്. ഫ്രാൻസിന്റെ അലിറേസ ഫിറൗജയാണ് 13 പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ളത്.

 

കാള്‍സണെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തോടെ നോർവേ ചെസ് ചാമ്പ്യൻ പട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് പ്രഗ്. കാള്‍സണെ പരാജയപ്പെടുത്തിയതില്‍ സന്തോഷമുണ്ടെങ്കിലും ടൂർണമെന്റിലെ ഏതൊരു ഗെയിമിലെയും വിജയത്തിനാണ് പ്രാധാന്യമെന്ന് പ്രഗ്നാനന്ദ ചൂണ്ടിക്കാട്ടി.