Spread the love

സമൂഹമാധ്യമങ്ങളില്‍ തന്നെക്കുറിച്ച്‌ പ്രചരിക്കുന്ന വ്യാജവാർത്തകളില്‍ പ്രതികരിച്ച്‌ നടിയും അവതാരകയുമായ ജുവല്‍ മേരി. ക്യാൻസർ മൂലം ശബ്ദം നഷ്ടപ്പെട്ട് താൻ അത്യാസന്ന നിലയിലാണെന്ന തരത്തിലുള്ള വാർത്തകകള്‍ ശ്രദ്ധയില്‍ പെട്ടെന്നും സത്യാവസ്ഥ അറിയിക്കാനാണ് ഈ വീഡിയോ എന്നും തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ വീഡിയോ പങ്കുവച്ച്കൊണ്ട് ജുവല്‍ മേരി പറഞ്ഞു.

video
play-sharp-fill

രണ്ടു ദിവസമായി എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ ഒന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. ചത്തിട്ടില്ല മക്കളെ ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി എന്റെ ശബ്‌ദം നഷ്‌ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന് അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്.

നമ്മള്‍ ഫിനിഷ് ആയിട്ടില്ല. 2023ല്‍ എനിക്ക് വന്ന ക്യാൻസറിനെ കുറിച്ച്‌ കേരള ക്യാൻ എന്ന ഒരു പരിപാടിയില്‍ എനിക്ക് സംസാരിക്കേണ്ടി വന്നു. അവിടെ പറഞ്ഞ കാര്യങ്ങള്‍ എടുത്ത് ഇപ്പോള്‍ ഞാൻ അങ്ങനെയാണെന്നുള്ള ധ്വനിയോട് കൂടി തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻസ് കൊടുത്ത് എന്നെ കൊന്നടക്കാൻ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഓണ്‍ലൈൻ സഹോദരന്മാരോട്, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല. ഞാൻ മരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാൻ നല്ല ജീവനോടെ സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട്. അപ്പോള്‍ ഇനി ആ വാർത്ത അങ്ങോട്ട് വിട്ടേര്. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര് എനിക്ക് വേണ്ടി ടെൻഷൻ അടിക്കുകയും വിളിക്കുകയും എനിക്ക് എന്തു പറ്റി എന്ന് അന്വേഷിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഒന്നും പറ്റിയിട്ടില്ല, ഹാപ്പിയാണ്, അപ്പോള്‍ നിങ്ങളും ഹാപ്പി ആയിട്ട് ഇരിക്കുക”, ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ജുവല്‍ മേരി പറഞ്ഞു.