
പാലക്കാട്: പുതുനഗരത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലത്തുകൊളമ്പില്‍ സ്വദേശി സതീഷ് (30) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന അമൃത എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ സതീഷ് അപകടത്തില്‍പ്പെട്ടതായാണ് നിഗമനമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പുതുനഗരം പൊലീസ് കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







