Spread the love

പാലക്കാട്: സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട പികെ ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിപി ജോണിന്റെ സിഎംപിയില്‍ ലയിക്കാൻ സാധ്യത.

video
play-sharp-fill

ഒന്നിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിക്കുകയോ സിഎംപിയില്‍ ലയിക്കുകയോ ചെയ്തേക്കുമെന്നാണ് വിഷയത്തില്‍ പികെ ശശി പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സി.പി. ജോണ്‍ പങ്കെടുക്കുന്ന യോഗം ഉടൻ പാലക്കാട് ചേരും.

പാലക്കാട്ട് സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ശശി അടുത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് യുഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. കഴിഞ്ഞ മാസം പാലക്കാട്ടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ പികെ ശശിയുടെ ഡിഎംഎഫില്‍ ചേർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

800 ഓളം പ്രവർത്തകരാണ് ഡിഎംഎഫിലേക്ക് എത്തിയത്. സിപിഎമ്മിലെ തർക്കത്തെ തുടർന്ന് പാലക്കാട് ജില്ലാ നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പാർട്ടി വിട്ടവരെ കൂടെ കൂട്ടാനും നീക്കം നടന്നിരുന്നു.