
തിരുവഞ്ചൂർ: തിരുവഞ്ചൂർ – അയർക്കുന്നം റോഡിലെ നിഷ്കളങ്ക ജംഗ്ഷനിൽ ഇന്നലെ രാത്രി ഉണ്ടായ ഇരുചക്ര വാഹന അപകടത്തിൽ യുവാവിന് ദാരുണന്ത്യം.
അമയന്നൂർ കൈലാറ്റിൽ വീട്ടിൽ വിജയകുമാറിന്റെ ( ലാൽ) മകൻ അതുൽ ലാൽ (28) ആണ് മരിച്ചത്.
അയർക്കുന്നം ഭാഗത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ എതിരെ വന്ന അയർക്കുന്നം കരിങ്ങോട്ടിൽ റോഷൻ ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അതുലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട റോഷനെ ഗുരുതര പരിക്കുകളെ തുടർന്ന് ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച അതുൽ ലാലിന്റെ മാതാവ് ബിന്ദു സഹോദരി നിധി ലാൽ. സംസ്കാരം പിന്നീട്







