Spread the love

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്ന സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും.
നവീൻ ബാബുവിന്റെ കുടുംബം ഉന്നയിച്ച ശക്തമായ ആവശ്യത്തെത്തുടർന്നാണ് സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം. എന്നാല്‍, സിബിഐ അന്വേഷണത്തെ സിപിഎം ഔദ്യോഗികമായി എതിർക്കുകയാണ്. സിബിഐ അന്വേഷണത്തിന് ശുപാർശ നല്‍കിയാലും, ഇക്കാര്യത്തില്‍ സിബിഐയുടെ നിലപാട് നിർണായകമായിരിക്കും.

video
play-sharp-fill

പൊലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്ന് കുടുംബം തുടക്കം മുതലേ ആരോപിച്ചിരുന്നു. പി പി ദിവ്യയെ മാത്രം പ്രതിയാക്കി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കുടുംബം, സത്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. നിലവില്‍ പി പി ദിവ്യയാണ് ഈ കേസിലെ ഏക പ്രതി. സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്താല്‍, ഈ കേസ് സിബിഐക്ക് വിടുന്ന ആദ്യ സംഭവമാകും ഇത്.

ഈ കേസില്‍ 13 സാക്ഷികളെക്കൂടി പുതിയതായി ഉള്‍പ്പെടുത്തി കണ്ണൂർ ടൗണ്‍ പൊലീസ് വിചാരണ കോടതിയില്‍ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹർജിയില്‍ വിചാരണ കോടതിയുടെ ഉത്തരവിനെത്തുടർന്നായിരുന്നു ഈ നടപടി. പൊലീസിന്റെ കുറ്റപത്രത്തിലുണ്ടായിരുന്ന 13 പിഴവുകള്‍ ചൂണ്ടിക്കാട്ടി മഞ്ജുഷ നല്‍കിയ ഹർജിയില്‍ കഴിഞ്ഞ മെയ് 16-നാണ് കോടതി നാല് പ്രധാന കാര്യങ്ങളില്‍ തുടരന്വേഷണത്തിന് നിർദ്ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തിന്റെ ഭാഗമായി നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് രേഖകള്‍ പൊലീസ് പരിശോധിച്ചു. കൊയ്യം സർവീസ് സഹകരണ ബാങ്കില്‍ സ്വർണം പണയം വെച്ച്‌ പണം വായ്പ എടുത്തതിന്റെ രേഖകള്‍ റിപ്പോർട്ടിനൊപ്പമുണ്ട്. എഡിഎമ്മിന്റെ ക്വാർട്ടേഴ്സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പൂർണ്ണരൂപവും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് കുടുംബം നടത്തുന്നതെന്ന ആരോപണമാണ് പ്രതിഭാഗം ഉന്നയിക്കുന്നത്.