Spread the love

അഹമ്മദാബാദ്: ഐപിഎല്‍ കിരീടം നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു.

video
play-sharp-fill

ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ആര്‍സിബി തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം നേടിയത്.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആര്‍സിബി 18 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

42 പന്തില്‍ 75 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോലിക്ക് പുറമെ വെങ്കടേഷ് അയ്യര്‍ (15 പന്തില്‍ 32), ടിം ഡേവിഡ് (17 പന്തില്‍ 24) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ദേവ്ദത്ത് പടിക്കല്‍ (1), രജത് പടിധാര്‍ (15), ക്രുനാല്‍ പാണ്ഡ്യ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ജിതേഷ് ശര്‍മ (11) പുറത്താവാതെ നിന്നു. ഗുജറാത്തിന് വേണ്ടി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 42 പന്തുകള്‍ നേരിട്ട കോലി മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെയാണ് 75 റണ്‍സ് നേടിയത്. നേരത്തെ, മോശം തുടക്കമായിരുന്നു ഗുജറാത്തിന്.

37 പന്തില്‍ പുറത്താവാതെ 50 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് (10) തിളങ്ങാന്‍ കഴിഞ്ഞില്ല.

26 റണ്‍സിനിടെ ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ (12), ശുഭ്മാന്‍ ഗില്‍ (10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് നിശാന്ത് സിന്ധു (20) – ജോസ് ബട്‌ലര്‍ (19) സഖ്യം 29 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സിന്ധുവിനെ പുറത്താക്കി റാസിഖ് ആര്‍സിബിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നാലെ ബട്‌ലറെ, ക്രുനാല്‍ പാണ്ഡ്യയും മടക്കി. തുടര്‍ന്ന് വന്ന അര്‍ഷദ് ഖാന്‍ (15), രാഹുല്‍ തെവാട്ടിയ (7), ജേസണ്‍ ഹോള്‍ഡര്‍ (7), റാഷിദ് ഖാന്‍ (7) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല.