Spread the love

കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന് ജന്മനാട്ടില്‍ ഇടതുമുന്നണിയുടെ സ്വീകരണം.

video
play-sharp-fill

തിരഞ്ഞെടുപ്പ് പരാജയം അവസാനമല്ലെന്നും കഴിഞ്ഞ 10 വർഷം നാടിന്റെ ഉന്നമനത്തിനു വേണ്ടിയാണ് പ്രവർത്തിച്ചതെന്നും പിണറായി വിജയൻ സമ്മേളനത്തില്‍ സംസാരിച്ചു.

നല്ല ഫലം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് അനുഭവത്തില്‍ കാണാൻ കഴിഞ്ഞത്. പുതിയ സർക്കാറിന്റെ സമീപനം എന്തെന്ന് നാടാകെ ശ്രദ്ധിക്കണം. നാടിന്റെ താല്പര്യത്തിനെതിരായി പ്രവർത്തിച്ചാല്‍ ശക്തമായി എതിർക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് സമയത്ത് ചില പ്രചാരണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
ജനാധിപത്യത്തിന്റെ സൗകുമാര്യം ആസ്വദിക്കാൻ ഭരണം മാറണം എന്ന് ചിലർ പ്രചരിപ്പിച്ചു.

എല്‍ഡിഎഫ് തിരിച്ചുവരും, ഞങ്ങള്‍ ഇവിടെ തന്നെയുണ്ട്. സിപിഎമ്മിനെ എതിർക്കുന്നതിന്റെ ഭാഗമായി അതിന്റെ പ്രതീകമായി നില്‍ക്കുന്നവരെ ആക്രമിക്കുന്നത് പതിവാണ്.

എന്നാല്‍ ഒരു ഘട്ടത്തിലും സിപിഎം പുറകോട്ട് പോയിട്ടില്ല. കളങ്കരഹിതമായാണ് സിപിഎമ്മിന്റെ നേതൃത്വം നിലനില്‍ക്കുന്നതെന്നാണ് സ്വീകരണ സമ്മേളനത്തില്‍ പിണറായി പ്രതികരിച്ചത്.