
ഒരു ചെറിയ തലവേദനയോ പനിയോ അനുഭവപ്പെട്ടാല്‍ പെയിൻ കില്ലേഴ്സിനെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അല്ലേ എന്നാൽ ഇത്തരം വേദന സംഹാരികൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഒരു അളവില്‍ കൂടുതല്‍ മരുന്നുകള്‍ കഴിക്കുന്നത് കരളിനെ വരെ അപകടത്തിലാക്കിയേക്കാം. സാധാരണ അളവില്‍ ഇത് സുരക്ഷിതമാണെങ്കിലും, ഒരു ദിവസം കഴിക്കാവുന്ന പരമാവധി അളവില്‍ കൂടുതല്‍ കഴിച്ചാല്‍ ഇത് കരളിലെ കോശങ്ങളെ നശിപ്പിക്കും.
പാരസെറ്റാമോള്‍ പോലുള്ളവ കരളില്‍ വെച്ച് വിഘടിക്കുമ്പോള്‍ ചില വിഷാംശങ്ങള്‍ ഉണ്ടാകുന്നുണ്ട്. മരുന്നിന്റെ അളവ് കൂടുമ്പോള്‍ ഈ വിഷാംശം പുറന്തള്ളാൻ കരളിന് സാധിക്കാതെ വരികയും അത് കരള്‍ സ്തംഭനത്തിന് വരെ കാരണമാവുകയും ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇബുപ്രോഫെൻ, ഡിക്ലോഫെനാക്, അസിക്ലോഫെനാക് തുടങ്ങിയ വേദനസംഹാരികള്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഇവ ദീർഘകാലം ഉപയോഗിക്കുന്നത് കരളിലെ എൻസൈമുകളുടെ അളവ് വ്യത്യാസപ്പെടാൻ കാരണമാകും. കരളിലെ രക്തയോട്ടത്തെ ബാധിക്കാനും അപൂർവ്വമായി ‘ഡ്രഗ് ഇൻഡ്യൂസ്ഡ് ലിവർ ഇഞ്ചുറി’ ഉണ്ടാക്കാനും ഇവയ്ക്ക് സാധിക്കും.
മദ്യം കഴിക്കുന്നവരിലോ അല്ലെങ്കില്‍ സ്ഥിരമായി മദ്യപിക്കുന്ന ശീലമുള്ളവരിലോ വേദനസംഹാരികള്‍ ഉണ്ടാക്കുന്ന ആഘാതം ഇതിലും ഇരട്ടിയാണ്. മദ്യപാനം മൂലം ഇതിനകം തന്നെ ദുർബലമായ കരളിന് ചെറിയ അളവിലുള്ള വേദനസംഹാരികള്‍ പോലും താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. അതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വേദനസംഹാരികള്‍ കഴിക്കുക. ഒരു മരുന്ന് കഴിക്കുന്നതിന് മുൻപ് അതിന്റെ ഡോസ് കൃത്യമായി മനസ്സിലാക്കുക.
ഒന്നിലധികം മരുന്നുകള്‍ ഒരുമിച്ച് കഴിക്കുമ്പോള്‍ അവ തമ്മില്‍ പ്രതിപ്രവർത്തിച്ച് കരളിനെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ കഴിക്കുന്ന എല്ലാ മരുന്നുകളെപ്പറ്റിയും ഡോക്ടറോട് പറയുക.







