Spread the love

കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിനിരയായ സംഭവത്തിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിയെ കാണും.

video
play-sharp-fill

നാളെ വൈകിട്ട് നാല് മണിക്കാണ് മുഖ്യമന്ത്രി വി.ഡി സതീശനെ കാണുന്നത്.

കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരായ അന്വേഷണം പാതിവഴിയിൽ നിലച്ചതിനെ തുടർന്നാണ് അതിജീവിത പുനരന്വേഷണം ആവശ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

@കോഴിക്കോട് മെഡിക്കൽ കോളജിൽ 2023-ലാണ് അതിജീവിത പീഡനത്തിനിരയായത്.
കേസിൽ ഒപ്പം നിന്ന അന്നത്തെ പ്രതിപക്ഷം ഇന്ന് ഭരണകക്ഷി ആയതോടെയാണ് നിഷ്പക്ഷ അന്വേഷണം ഉണ്ടാകുമെന്ന് അതിജീവിത പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഭരണകാലയളവിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ കൂടി നടപടിയുണ്ടാകുമെന്നാണ് ആക്ഷൻ കമ്മിറ്റിയും കരുതുന്നത്.

2023 മാർച്ച് 18-നാണ് കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളജ് ഐസിയുവിൽ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന അതിജീവിതയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.

ഭരണാനുകൂല സർവീസ് സംഘടന ഉൾപ്പെടെ പ്രതിയെ രക്ഷിക്കാൻ നീക്കങ്ങൾ നടത്തിയെങ്കിലും അതിജീവിതയുടെ നിശ്ചയദാർഢ്യത്തിന് മുൻപിൽ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.