Spread the love

തിരുവനന്തപുരം: കോടതിയുടെ സംരക്ഷണ ഉത്തരവ് അവഗണിച്ച് വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും മർദിച്ച കേസിൽ റൗഡി ലിസ്റ്റിലുള്ള പ്രതി അറസ്റ്റിൽ. തുമ്പ സ്വദേശി രാജൻ നെറ്റോ (47) യെയാണ് തുമ്പ പൊലീസ് പിടികൂടിയത്.

video
play-sharp-fill

കുടുംബാംഗങ്ങളെ നിരന്തരം ആക്രമിക്കുന്നതിനെ തുടർന്ന് രാജൻ നെറ്റോയ്‌ക്കെതിരെ കോടതിയുടെ പ്രൊട്ടക്ഷൻ ഓർഡർ നിലവിലുണ്ടായിരുന്നു. എന്നാൽ ഉത്തരവ് ലംഘിച്ച് ഇയാൾ വീട്ടിൽ കയറി ഭാര്യയെയും മകളെയും അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായാണ് പരാതി.

തുമ്പ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന രാജൻ നെറ്റോയ്‌ക്കെതിരെ എട്ടോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group