
തിരുവനന്തപുരം: കേരള സർക്കാരിന്റെ ആർത്തവ അവധി നയം പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് വനിതാ ലീഗ് മുൻ നേതാവ് നൂർബീന റഷീദ്.
ഇത് പലപ്പോഴും പെണ്‍കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കും. ആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും, ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് നൂർബീന പറഞ്ഞു.
തനിക്ക് ആർത്തവമാണെന്ന് മറ്റുള്ളർ അറിയുന്നതില്‍ ചില പെണ്‍കുട്ടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ കാണും, ആയതിനാല്‍ ഇത് അവരുടെ സ്വകാര്യതയെ ബാധിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആർത്തവ ദിവസങ്ങള്‍ പരസ്യമാകാനും സാധ്യതയുണ്ട്. ഇത് പലകുട്ടികള്‍ക്കും അനാവശ്യമായ മാനസിക അസ്വസ്ഥത ഉണ്ടാക്കിയേക്കാമെന്നാണ് നൂർബീന റഷീദ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നത്.
ആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും, അത് പ്രായോഗികമായി പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാം. സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആർത്തവ ദിവസങ്ങള്‍ പരസ്യമാകാൻ സാധ്യതയുണ്ട്. ഇത് പല. കുട്ടികള്‍ക്കും അനാവശ്യമായ മാനസിക അസ്വസ്ഥത ഉണ്ടാക്കിയേക്കാം. അതിനാല്‍, പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങള്‍ നടപ്പാക്കാവൂ.







