Spread the love

കുമരകം: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ) കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ ടീച്ചേഴ്സ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ കുമരകം ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി പരിസരങ്ങൾ വൃത്തിയാക്കി. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ ഷിജോ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗവും ടീച്ചേഴ്സ് ബ്രിഗേഡ് സംസ്ഥാന വൈസ് ക്യാപ്റ്റനുമായ വി കെ ഷിബു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കെ എസ് ടി എ ജില്ലാ ഭാരവാഹി സനു എസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം

രാജീവ് രാഘവൻ, പി പി പ്രതിഭ, കോട്ടയം വെസ്റ്റ് സബ്ജില്ലാ പ്രസിഡന്റ് ആശ എസ് മേനോൻ, സെക്രട്ടറി അനിത പദ്മനാഭൻ, ട്രഷറർ നിർമ്മൽ ജോയ്, സബ്ജില്ലാ കമ്മിറ്റി അംഗം അഭിലാഷ് എന്നിവരും കുമരകം ഗവൺമെന്റ് ഹോമിയോ, ആയുർവേദ ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ലക്ഷ്മി, ഡോക്ടർ വസുധ എന്നിവരും ജീവനക്കാരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ സബ് ജില്ലകളിലും പൊതുഇടങ്ങൾ കേന്ദ്രീകരിച്ച് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. മുൻവർഷങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ സബ് ജില്ലകളിലുമായി നിർധനരായ കുട്ടികൾക്ക് 157 വീടുകൾ നിർമ്മിച്ച് നൽകി മാതൃകയായ സംഘടനയാണ് കെ എസ് ടി എ.