Spread the love

കോഴിക്കോട്: കോഴിക്കോട് കൊലക്കേസ് പ്രതിയെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .
കോഴിക്കോട് കുറ്റ്യാടി സ്വദേശി അഖിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .
ആദ്യഭാര്യയുടെ ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഖില്‍ .

video
play-sharp-fill

2023 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . ഇരുവരും താമസിച്ചിരുന്ന വീട്ടിലേക്ക് യുവാവ് എത്തുകയും അവിടെവെച്ച്‌ കയ്യാങ്കളി ഉണ്ടാവുകയും തുടർന്ന് ആണ്‍സുഹൃത്തിനെ അഖില്‍ കൊലപ്പെടുത്തുകയുമായിരിന്നു .
കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അഖില്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്.

തുടർന്ന് ഇരുവരും അത്തോളിയില്‍ ഒരുമിച്ച്‌ താമസിച്ച്‌ വരികയായിരുന്നു.
എന്നാല്‍, .പെണ്‍സുഹൃത്ത് അഖിലുമായി ചില വാക്കുതർക്കങ്ങള്‍ ഉണ്ടാവുകയും പെണ്‍സുഹൃത്ത് പിണങ്ങിപ്പോവുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് അഖിലിനെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തില്‍ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു .