Spread the love

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം.

video
play-sharp-fill

ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിലെത്തിയാണ് വയോധികൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സുധീറിന്റെ വീട്ടിലെത്തിയ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ശരീരമാസകലം പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.

ഇവർ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group