
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ക്ക് ദാരുണാന്ത്യം. പുനെയിലെ ഹട്സ്പര്‍, പിമ്പിരി ചിഞ്ചുവാട്ട് എന്നീ മേഖലകളിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
വ്യാജമദ്യം കഴിച്ച് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട നിരവധി ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മരണസംഖ്യ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 15-16 ആണെങ്കിലും, 18 മുതല്‍ 20 പേര് വരെ മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഒട്ടേറെ പേര് വിവിധ ആശുപത്രികളില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യം നിര്‍മ്മിച്ച യോഗേഷ് വാങ്കടെ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് മാരകമായ മെത്തനോള്‍ കലര്‍ത്തിയ ഇരുന്നൂറിലധികം ലിറ്റര്‍ വ്യാജമദ്യവും പോലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായ യോഗേഷ് വാങ്കടെ മുന്‍പും സമാനമായ രീതിയില്‍ അനധികൃത മദ്യവില്പന നടത്തിയ നിരവധി കേസുകളില്‍ പ്രതിയാണെന്നും, മുന്‍പ് പലതവണ എക്സൈസ് വകുപ്പ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമക്കുന്നു.







