Spread the love

കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന ക്ഷേമ പദ്ധതികളുടെ ഭാവി അവതാളത്തിലേക്കോ?. ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച്‌ വിഷയങ്ങളില്‍ വ്യക്തത വരുത്താതെ ആണ് നയപ്രഖ്യാപനം അവസാനിച്ചത്. എല്‍ഡിഎഫ് സർക്കാർ നടപ്പിലാക്കിയ നാല് മിഷനുകളെ കുറിച്ചും നയപ്രഖ്യാപനത്തില്‍ പരാമർശമില്ല. വി ബി ജി റാം ബില്ലിന് ബദലായി എന്ത് എന്നതും നയപ്രഖ്യാപനത്തില്‍ ഇല്ല.

video
play-sharp-fill

പശ്ചിമേഷൻ സംഘർഷം സാധാരണക്കാരന്റെ ജനജീവിതത്തെ ബാധിക്കുന്ന പശ്ചാത്തലത്തില്‍ ബദല്‍ ക്രമീകരണങ്ങളും നയപ്രഖ്യാപനത്തില്‍ ഇല്ല. വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടിയില്ല. പാചകവാതക പ്രതിസന്ധിക്കും പരിഹാര നിർദ്ദേശങ്ങള്‍ ഇല്ല. പെട്രോള്‍ ഡീസല്‍ വിലവർധനവിനെ തുടർന്ന് ജനങ്ങളില്‍ നിന്ന് നികുതിഭാരം ഒഴിവാക്കുന്ന നടപടികളും നയപ്രഖ്യാപനത്തില്‍ ഇല്ല. അതേസമയം, കേന്ദ്രത്തെ തഴുകിയും മുൻ സർക്കാരിനെ വിമർശിച്ചും കോണ്‍ഗ്രസ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം അവസാനിച്ചത്.

കേന്ദ്രസർക്കാരിനെതിരെ നയപ്രഖ്യാപനത്തില്‍ ഒരു വരി പോലുമില്ല. ആരോഗ്യ മേഖലയില്‍ മുൻ സർക്കാരിന് വിമർശനവും. കേരളത്തിലെ സാമ്പത്തിക മേഖല തകർന്നെന്നും നയ പ്രഖ്യാപനത്തില്‍ പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group