Spread the love

അയ്മനം: അയ്മനം പഞ്ചായത്തിൽ വിവിധയിടങ്ങളിൽ വൈദ്യുതി പോസ്റ്റ് ചരിഞ്ഞ് നിൽക്കുന്നതായി പരാതി.
വല്ലാട് തര്യംപറമ്പ് പാലത്തിന് സമീപം രണ്ടിടത്ത് പോസ്റ്റ് അപകടാവസ്ഥയിലാണ്. ഒരു വൈദ്യുത പോസ്റ്റ് ആറ്റിലേക്ക് ചാഞ്ഞു നിൽക്കുന്നതായി നാട്ടുകാർ അറിയിച്ചു.

video
play-sharp-fill

അതിന് സമീപമുള്ള മറ്റൊരു പോസ്റ്റും അപകടകരമായി ചായാൻ തുടങ്ങിയിരിക്കുകയാണ്.
ഈ പോസ്റ്റുകൾ ഏത് സമയത്തും വീഴാനിടയുള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്

പോസ്റ്റുകൾ വീഴുകയാണെങ്കിൽ സമീപത്തെ വെള്ളത്തിലേക്കും ഇരുമ്പ് പാലത്തിലേക്കും പതിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് നാട്ടുകാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം ഉണ്ടാകുന്നതിന് മുമ്പ് ബന്ധപ്പെട്ട വൈദ്യുതി വകുപ്പ് അധികൃതർ അടിയന്തരമായി പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ദുരന്തമുണ്ടായിക്കഴിഞ്ഞ് സഹതപിച്ചിട്ട് കാര്യമില്ല