Spread the love

കൊച്ചി: നടൻ ടിനി ടോമിനെതിരായ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന അൻസിബയുടെ ആവശ്യം താരസംഘടനയായ അമ്മ പരിഗണിച്ചേക്കില്ല. പരാതി എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ പരിഗണിക്കും.

video
play-sharp-fill

അൻസിബയുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് ഭൂരിഭാഗം ഭാരവാഹികളുടെയും അഭിപ്രായം. അതിനിടെ ഉണ്ണി ശിവപാലിനെതിരെയും കുക്കു പരമേശ്വരനെതിരെയും നീന കുറിപ്പിനെതിരെയും പുതിയ പരാതിയുമായി അമ്മയിലെ മുൻ മാനേജർ അതുല്യ രംഗത്തെത്തി.

ലേബർ ഓഫീസർക്ക് നല്‍കിയ പരാതിക്ക് പിന്നാലെ തനിക്കെതിരെ അപവാദങ്ങള്‍ പടച്ചുവിടുന്നു. രാത്രിയില്‍ ജോലി ചെയ്യിപ്പിച്ചതും മാനസികമായി പീഡിപ്പിച്ചതും അമ്മയില്‍ ചർച്ചയായി മാത്രം ഒതുങ്ങിയെന്നും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിനി ടോമിനെതിരായ പരാതിയില്‍ നേരിട്ട് ഹാജരാകാൻ നടി അൻസിബക്ക് താരസംഘടനയായ അമ്മ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെളിവുകളുണ്ടെങ്കില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നില്‍ സമർപ്പിക്കാനും അൻസിബയോട് നിർദേശിച്ചു.

തന്‍റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു. ജൂണ്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള ദിവസങ്ങളില്‍ നേരിട്ട് എത്താനാണ് അൻസിബയ്ക്ക് നിർദേശം നല്‍കിയിരിക്കുന്നത്. തെളിവുകളും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാനും നിർദേശം. തന്നെ നിഷ്പക്ഷമായി കേള്‍ക്കണം എന്നാണ് അൻസിബയുടെ ആവശ്യം. പരാതിയില്‍ പ്രത്യേക സമിതി രൂപീകരിക്കണം എന്നും രമേശ് പിഷാരടി മാലാപാർവ്വതി ധ്യാൻ ശ്രീനിവാസൻ ഉള്‍പ്പെടുന്ന സമിതി വേണമെന്നുമാണ് അൻസിബ മറുപടി നല്‍കിയത്.