Spread the love

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ തന്നെ സർക്കാരും ലോക്‌ഭവനും തമ്മില്‍ കല്ലുകടി.

video
play-sharp-fill

ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിൻ്റെ ഭാഗമായി വന്ദേ മാതരം മുഴുവൻ വായിക്കണമെന്ന നിർദേശം സർക്കാർ തള്ളി.

കേരള പൊലീസിൻ്റെ ബാൻ്റ് വന്ദേ മാതരത്തിൻ്റെ ആദ്യ ഭാഗം മാത്രം വായിച്ച്‌ നിർത്തി. ഇതോടെ ഗവർണറുടെയും ലോക്‌ഭവൻ്റെയും തുടർ നീക്കം എന്താകുമെന്നാണ് ഉറ്റുനോക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ നയപ്രഖ്യാപന പ്രസംഗം മലയാളത്തില്‍ നമസ്കാരം പറഞ്ഞ് തുടങ്ങിയ ഗവർണർ തുടക്കത്തില്‍ എതിർപ്പോ വന്ദേ മാതരം സംബന്ധിച്ച എന്തെങ്കിലും പരാമർശമോ നടത്തിയില്ല.