
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന 23-മത് ഫിഫ ലോകകപ്പ് ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറുകയാണ്. ഇപ്പോഴിതാ പോരാട്ടത്തിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇതിഹാസ താരം ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘത്തെയാണ് കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്. ലയണല്‍ മെസ്സി. ജൂലിയൻ അല്‍വാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡിപോള്‍ എന്നിങ്ങനെ 2022 ലോകകപ്പ് കളിച്ച ഒട്ടുമിക്ക താരങ്ങളും ഇത്തവണയും കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ആ ലോകകിരീടം നിലനിർത്താൻ തന്നെയാണ് ഇത്തവണയും ഇറങ്ങുന്നത്.
റയല്‍ മാഡ്രിഡിന്റെ 18കാരൻ ഫ്രാങ്കോ മസ്റ്റന്റുവോനോക്ക് ടീമില്‍ ഇടം കിട്ടിയില്ല. കഴിഞ്ഞ ലോകകപ്പ് ടീമില്‍ കളിച്ച മാർക്കോസ് അക്യുനയേയും ടീമില്‍ നിന്നും ഒഴിവാക്കി. റോമ താരം പൗലോ ഡിബാലയേയും ടീമിലേക്ക് പരിഗണിച്ചില്ല. ലോകകപ്പില്‍ ഗ്രൂപ്പ് ജെയിലാണ് അർജന്റീന. അള്‍ജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളാണ് ഗ്രൂപ്പിലെ എതിരാളികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടീം അർജന്റീനയില്‍ ഇവരൊക്കെ
പ്രതിരോധനിര: ലിയാൻഡ്രോ ബാലേർഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോണ്‍സാലോ മൊണ്ടിയല്‍, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ഫക്കൂണ്ടോ മെദീന, നവല്‍ മൊളീന
മധ്യനിര: ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോള്‍, വാലന്റൈൻ ബാർക്കോ, ജിയോവാനി ലോ സെല്‍സോ, എസക്വെല്‍ പാലാസിയോസ്, അലക്സിസ് മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്
മുന്നേറ്റനിര: ജൂലിയൻ അല്‍വാരസ്, ലയണല്‍ മെസ്സി, നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ലൗട്ടാറോ മാർട്ടിനെസ്, ജോസ് മാനുവല്‍ ലോപസ്
ഗോള്‍കീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാൻ മൂസ്സോ







