
ഡൽഹി: സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാ ഫലത്തിലെ പിഴവ് കേന്ദ്രമന്ത്രി സമ്മതിച്ചതോടെ ഗ്രേസ് മാർക്ക് ആവശ്യവുമായി വിദ്യാർത്ഥികള്‍ രംഗത്ത്.
ബോർഡിൻറെ പിഴവുകൊണ്ടാണ് മാർക്ക് നഷ്ടമായതെന്നും ഇത് നികത്താൻ പുനർ മൂല്യനിർണയത്തില്‍ ഗ്രേസ് മാർക്ക് നല്‍കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ഒ എസ് എം മൂല്യനിർണ രീതിക്ക് കരാർ നല്‍കിയ കോയെംപ്റ്റ് COEMPT സ്ഥാപനത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. തെലങ്കാന, കർണാടക സർക്കാരുകള്‍ക്ക് കമ്പനിയുമായി കരാറുണ്ട്. വിവാദ കമ്പനിയെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തിന് കരാർ നല്‍കിയെന്നും അദ്ദേഹം ചോദിച്ചു.
സിബിഎസ്‌ഇ പുനർ മൂല്യനിർണയ തകരാറില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തിയിരുന്നു. പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ഉത്തര കടലാസ്സുകള്‍ സുരക്ഷിതമാണെന്നും ഒഎസ്‌എം സംവിധാനത്തില്‍ വീഴ്ച പറ്റിയെന്നും ഒഎസ്‌എം സംവിധാനം സിബിഎസ്‌ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒഎസ്‌എമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായി. വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സിബിഎസ്‌ഇയില്‍ തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രിയോഗത്തില്‍ ഉന്നതഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വീണ്ടും ഒഎസ്‌എം നടപ്പാക്കുന്നതില്‍ ചർച്ച നടത്തും. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജിൻഡാലാണ് സിബിഎസ്‌ഇക്ക് വക്കീല്‍ നോട്ടീസ് അയച്ചത്.







