
തലച്ചോറിലെ ട്യൂമറുകൾ നീക്കം ചെയ്യാനും, രക്തക്കുഴലുകളിലെ തകരാറുകൾ (Aneurysms) പരിഹരിക്കാനും, അപകടങ്ങൾ മൂലമുണ്ടാകുന്ന ആന്തരിക രക്തസ്രാവം മാറ്റാനും, അപസ്മാരം (Epilepsy) പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ചികിത്സിക്കാനുമായി ചില സന്ദർഭങ്ങളിൽ തലച്ചോറിൽ ശസ്ത്രക്രിയകൾ നിർദ്ദേശിക്കപ്പെടാറുണ്ട്. എന്നാൽ ജനറൽ അനസ്തേഷ്യ നൽകി രോഗിയെ പൂർണ്ണമായി മയക്കി തലയോട്ടിയിൽ ചെറിയൊരു ഭാഗം തുറന്ന് നടത്തുന്ന ക്രാനിയോട്ടമി (Craniotomy) ശസ്ത്രക്രിയയെ പലരും ഭയക്കാറുണ്ട്.
ഈ ആശങ്കകൾക്ക് പരിഹാരമായി, രോഗിയുടെ ബോധം നിലനിർത്തിക്കൊണ്ട് തലച്ചോറിൽ ശസ്ത്രക്രിയ നടത്തുന്ന അത്യാധുനിക ചികിത്സാ രീതിയായ ‘എവേക് ക്രാനിയോട്ടമി’ (Awake Craniotomy) ഇപ്പോൾ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ
സാധാരണ ശസ്ത്രക്രിയയെ അപേക്ഷിച്ച് എവേക് ക്രാനിയോട്ടമിയിൽ, ശസ്ത്രക്രിയയിലുടനീളം രോഗിയുടെ ബോധം നിലനിർത്തി ,ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ പ്രതികരണങ്ങൾ നിരീക്ഷിക്കുന്നതിലൂടെ ട്യൂമറുകൾ കൂടുതൽ കൃത്യമായി നീക്കം ചെയ്യുവാനും രോഗിയുടെ സംസാരശേഷി, ചലനശേഷി എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ സുപ്രധാന ഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുവാനും ഡോക്ടർക്ക് സാധിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനറൽ അനസ്തേഷ്യയുടെ അഭാവം മൂലം രോഗിക്ക് വേഗത്തിൽ സാധാരണ നിലയിലേക്ക് മടങ്ങാനും, ആശുപത്രി വാസം കുറച്ചുകൊണ്ട് വേഗത്തിൽ വീട്ടിലേക്ക് മടങ്ങാനും സാധിക്കും.
അത്യാധുനിക സാങ്കേതികവിദ്യകളുടെയും വിദഗ്ദ്ധരായ ഡോക്ടർമാരുടെയും സേവനത്തിലൂടെ ഏതുതരം സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ 24 മണിക്കൂറും സജ്ജമാണ്.






