Spread the love

കേരളത്തിന്റെ പ്രതിപക്ഷനേതാവായ പിണറായി വിജയനെ ലക്ഷ്യമിട്ട് നടന്ന ഇഡി റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ.കോണ്‍ഗ്രസ്–ബിജെപി ഗൂഢാലോചനയുടെ പിന്നാലെ നടന്ന റെയ്ഡിനെതിരെ എല്‍ഡിഎഫ്സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് കേസുമായി പോയത് എന്നും എന്നാല്‍ കോടതിയില്‍ നിന്ന് തന്നെ തിരിച്ചടി നേരിട്ടുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേസുമായിബന്ധപ്പെട്ട് കുഴല്‍നാടൻ അടക്കമുള്ളവർക്ക് തിരിച്ചടി നേരിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എഫ്‌ഐആർ ഉണ്ടാക്കാനുള്ള അന്വേഷണം നടത്താനാണ് കോടതി പറഞ്ഞത് എന്നാല്‍ എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാതെയാണ് പിണറായിയുടെ വീട്ടിലെ റെയ്‌ഡ്‌. രണ്ട് ദിവസം കോടതി അവധിയായ സമയം നോക്കിയാണ് ഇഡി റെയ്‌ഡ്‌ന് ഇറങ്ങിയത് എന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് നേതാക്കന്മാരെ ഭയപ്പെടുത്തി കൂടെക്കൂട്ടാൻ ബിജെപിക്ക് കഴിയും, പക്ഷെഅത് പിണറായി വിജയനെതിരെ വിലപ്പോവില്ലഎന്നദ്ദേഹംകൂട്ടിച്ചേർത്തു. ആർഎസ്‌എസ് നേതൃത്വം ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നുവെന്നും, അമിത് ഷാ പറഞ്ഞതുപോലെ ഇനി അവരുടെ ഉന്നം കേരളമാണെന്നും അദ്ദേഹം ആരോപിച്ചു.അതിനായി ഇടതുപക്ഷത്തിന്റെ കേന്ദ്രമായ പിണറായിയെ തകർക്കുകയാണ് അവരുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയെ പ്രതിരോധിക്കേണ്ട ഇന്ത്യ കൂട്ടുകെട്ടിന്റെ നേതാവാണ് രാഹുല്‍ഗാന്ധി, പക്ഷെ ആ രാഹുല്‍ ഗാന്ധിയാണ് പിണറായിയെ എന്തുകൊണ്ട് ഇ ഡി അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യം ചോദിച്ചത്.ഇതിലൂടെ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വ്യക്തമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വി ഡി സതീശന് മേനോൻ വാല്‍ വന്നത് സംഘ പരിവാർ കൂട്ടുകെട്ടിന്റെ ഭാഗമായാണെന്നുംഎന്നാല്‍ പിണറായി വിജയന് എതിരായ കടന്നാക്രമണം ഇടതുപക്ഷത്തിന് എതിരെയുള്ള കടന്നാക്രമണം ആണെന്നും അതിനെതിരെ ജനകീയമായും നിയമപരമായും രാഷ്ട്രീയപരമായും പ്രതിരോധം തീർക്കും എന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു.