Spread the love

ഡൽഹി: നീറ്റ് പുനഃപരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡൽഹിയില്‍ നിർണായകയോഗം.

video
play-sharp-fill

പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വാർത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ, എൻടിഎ ഉദ്യോഗസ്ഥർ ഉള്‍പ്പെടെ പ്രമുഖർ പങ്കെടുക്കുന്നു.

ചോദ്യപേപ്പർ ചോർച്ചയെ തുടർന്നാണ് നീറ്റ് പരീക്ഷ റദ്ദാക്കിയത്. അതേസമയം, സിബിഎസ്‌ഇ വിദ്യാർത്ഥികള്‍ക്കായി ഹെല്‍പ്പലൈൻ സംവിധാനം തുടങ്ങി. കൗണ്‍സിലിങ്ങിന് നമ്പർ പുറത്തിറക്കി. പരാതി നല്‍കാൻ ഇമെയില്‍ വിലാസവും പുറത്തിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സിബിഎസ്‌ഇ പുനർ മൂല്യനിർണയ തകരാറില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികളു‌ടെ ഉത്തര കടലാസ്സുകള്‍ സുരക്ഷിതമാണെന്നും ഒഎസ്‌എം സംവിധാനത്തില്‍ വീഴ്ച പറ്റിയെന്നും ഒഎസ്‌എം സംവിധാനം സിബിഎസ്‌ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.