
സ്വന്തം ലേഖകൻ
കോട്ടയം: സൂര്യകാലടി മഹാഗണപതി ദേവസ്ഥാനത്തെ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനവും പ്രളയബാധിതർക്കുള്ള സഹായ വിതരണവും നടന്നു. സൂര്യകാലടി മന ധർമ്മരക്ഷാധികാരി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ പി.സി.ജോർജ് എം.എൽ.എ, സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, തിരുനക്കര പുത്തൻപള്ളി ഇമാം കെ.എം.താഹ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി.വാർഡ് കൗൺസിലർ വിനു. ആർ .മോഹനൻ, സംഘാടക സമിതി കൺവീനർ രാജേഷ് നട്ടാശ്ശേരി, പി.എൽ.ശരവണൻ എന്നിവർ പ്രസംഗിച്ചു. മുന്നൂറോളം കുടുംബങ്ങൾക്ക് സഹായ വിതരണവും നടന്നു. സെപ്റ്റംബർ 1 നു ഗണേശ മണ്ഡപത്തിൽ വൈകുന്നേരം 6 നു ശ്രീ ചക്ര പൂജ, നവാവരണ നൃത്തവും നടക്കും.


