Spread the love

ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിക്കപ്പെട്ടതിന്റെ പേരിൽ സിപിഐ (എം) പ്രവർത്തകരെ വേട്ടയാടാൻ പൊലീസിനെ അനുവദിക്കില്ലെന്ന് സിപിഐ (എം) സംസ്ഥാന സമിതി അംഗം വി. ശിവൻകുട്ടി വ്യക്തമാക്കി. പാർട്ടി ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും നിയമവിരുദ്ധമായി തിരച്ചിൽ നടത്തുന്നതും വാഹനങ്ങൾ പിടിച്ചെടുക്കുന്നതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കോട്ടയത്തു മാധ്യമങ്ങളോട് പറഞ്ഞു.

video
play-sharp-fill

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബുധനാഴ്ച നടന്ന റെയ്ഡുകൾ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദായനികുതി വകുപ്പ്, എസ്എഫ്ഐഒ, ഇഡി, രജിസ്ട്രാർ ഓഫ് കമ്പനീസ് എന്നിങ്ങനെ നാല് കേന്ദ്ര ഏജൻസികൾ വർഷങ്ങളായി അന്വേഷണം നടത്തിയിട്ടും പിണറായി വിജയന് എതിരെയോ മകൾ വീണയ്ക്കെതിരെയോ യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിൽ കണ്ടതിന് തൊട്ടുപിന്നാലെയാണ് ഈ നടപടികൾ ഉണ്ടായതെന്നത് ദുരൂഹമാണ്. ഇന്ത്യാ മുന്നണിയിലെ മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കൾ റെയ്ഡിനെ അപലപിച്ചപ്പോഴും കോൺഗ്രസ് ഇതിൽ നിന്നും അകലം പാലിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നിലപാടുകളും കോൺഗ്രസിന്റെ മൗനവും ബിജെപി അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ ജനങ്ങൾക്ക് യാഥാർത്ഥ്യം അറിയാം. പിണറായി വിജയനെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ ഇത്തരം ഭീഷണികൾ കൊണ്ട് തളർത്താമെന്ന് ആരും കരുതേണ്ട. ജനാധിപത്യപരമായ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണ്, എന്നാൽ ഈ വേട്ടയാടൽ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും വി. ശിവൻകുട്ടി പറഞ്ഞു.