കന്യാസ്ത്രീ മഠങ്ങൾക്കുള്ളിലും അനാശാസ്യം: തുറന്ന് പറഞ്ഞ് പൊട്ടിത്തെറിച്ച് സിസ്റ്റർ ലൂസി; വഴിവിട്ട ബന്ധം കണ്ടെത്തിയ തന്നെ പുറത്താക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കന്യാസ്ത്രീ മഠങ്ങളിലും അനാശാസ്യവും വഴിവിട്ട ബന്ധങ്ങളും നടക്കുന്നുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. വഴിവിട്ട ബന്ധങ്ങളും അവിഹിതവും അനാശാസ്യവും അടക്കം കണ്ടെത്തിയതിനെ തുടർന്നാണ് തനിക്കെതിരെ സഭ നടപടികൾ ആരംഭിച്ചതെന്നും പരാമർശിച്ചുകൊണ്ട് പൊട്ടിത്തെറിച്ചിരിക്കുകയാണ് സിസ്റ്റർ ലൂസി.
താനൊരിക്കലും സന്യാസജീവിതത്തെ വെറുത്തിട്ടില്ല, സന്യാസം തുടരാനാണ് താല്പര്യം. ഗർഭം ധരിച്ചു കുഞ്ഞിന് ജന്മം നൽകുന്ന പോലെ അനേകായിരം കുഞ്ഞുങ്ങൾക്ക് സ്‌നേഹത്തിലൂടെ ജന്മം നൽകാൻ സാധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും ചേർന്ന് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റിൽ ‘സന്യാസിമഠങ്ങളിലെ മതിലുകൾക്കുപിന്നിൽ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. അകത്തു നിന്നുകൊണ്ട് പുറംലോകത്തോട് സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലാണ് തന്നെ പുറത്താക്കിയത്. മഠത്തിന് മുന്നിൽ മറ്റാർക്കും പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ചതിലൂടെ പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും കന്യാസ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടുവെന്നും അവർ പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ സമരത്തെ പിൻതുണച്ചതിന്റെ പേരിലാണ് സിസ്റ്റർ ലൂസിയ്‌ക്കെതിരെ സഭ അച്ചടക്ക നടപടികൾ ആരംഭിച്ചിരിക്കുന്നത്. തുടർന്ന് സഭ ലൂസിയെ പുറത്താക്കി. മാനന്തവാടിയിലെ കോൺവെന്റിനുള്ളിൽ സിസ്റ്റർ ലൂസിയെ പൂട്ടിയിട്ടാണ് സഭ ആക്രമിച്ചത്. തുടർന്നും ഇവർക്കെതിരെ പ്രതികാര നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ സിസ്റ്റർ ലൂസിയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നത്.

Third Eye News Live
0