Spread the love

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദം ഒഴിയണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം മനസ്സില്ലാമനസ്സോടെ അംഗീകരിച്ച സിദ്ധരാമയ്യ ഇന്നു രാവിലെ നിർണായക പ്രഖ്യാപനം നടത്തും.

video
play-sharp-fill

പിൻഗാമിയായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എത്തുമെന്നും അടുത്ത ആഴ്ച സത്യപ്രതിജ്ഞ നടത്തുമെന്നും അനുയായികൾ പറഞ്ഞു.

ശിവകുമാറും മന്ത്രിമാരും പങ്കെടുക്കുന്ന പ്രാതൽ യോഗത്തിലായിരിക്കും സിദ്ധരാമയ്യ തീരുമാനം പ്രഖ്യാപിക്കുക. രാവിലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുള്ള അദ്ദേഹം ഗവർണറെ കാണാൻ സമയം തേടിയതായും സൂചനയുണ്ട്. രാജി ഇന്നു തന്നെയുണ്ടായേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുൽ ഗാന്ധിയുടെ നിർദേശത്തെ ധിക്കരിക്കാൻ താൽപര്യപ്പെടാതെ പടിയിറങ്ങാൻ തീരുമാനിച്ച സിദ്ധരാമയ്യ, ഹൈക്കമാൻഡ് നിർദേശിച്ച പകരം ‘പാക്കേജ്’ അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്.

വാഗ്ദാനം ചെയ്തിട്ടുള്ള രാജ്യസഭാ സീറ്റും പ്രവർത്തകസമിതി അംഗത്വവുമായി സിദ്ധരാമയ്യ ഡൽഹിയിലേക്കു കളംമാറ്റുമോയെന്ന് ഉറപ്പായിട്ടില്ല. മന്ത്രിമാരുടെയും എംഎൽഎമാരുടെയും അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും തീരുമാനം. ഒപ്പംനിന്നവർക്കു കെപിസിസി അധ്യക്ഷ പദം ഉൾപ്പെടെ ഉറപ്പാക്കാനും ശ്രമിച്ചേക്കും. ശിവകുമാർ രാവിലെ ബെംഗളൂരുവിൽ എത്തും.