
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
സംസ്ഥാനത്ത് നിലവില്‍ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. പത്തനംതിട്ട, ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത.
കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തീരദേശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്‍സൂണ്‍ കാറ്റ് ദുർബലമായതിനാല്‍ കാലവർഷം ഇന്ന് എത്തില്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തെക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു.
മധ്യ-കിഴക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി മറ്റൊരു ചക്രവാതചുഴിയും, കേരള-തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് മഴ ശക്തമാകാൻ കാരണം. മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.







