Spread the love

ഡല്‍ഹി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വീട്ടില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തോട് മുഖം തിരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍. ഇ ഡി റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് മുഖം തിരിക്കുന്ന സമീപനമായിരുന്നു വി ഡി സതീശൻ സ്വീകരിച്ചത്.

video
play-sharp-fill

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു സീതശനോട്  ചോദ്യം ഉയർത്തിയത്. ഒരക്ഷരം സംസാരിക്കാതെ മുഖ്യമന്ത്രി തിരിഞ്ഞ് നടക്കുകയായിരുന്നു. അതിനിടെ ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പിണറായി വിജയന്‍ രംഗത്തെത്തി. ഇതുകൊണ്ടൊന്നും തങ്ങളെ തളര്‍ത്തിക്കളയാണെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. വീട്ടില്‍ കയറിയുളള പരിശോധന ഇ ഡി ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ പരിശോധന രാഹുല്‍ ഗാന്ധിക്ക് വലിയ മനസംതൃപ്തി നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

തങ്ങളുടെ പാര്‍ട്ടിക്കാര്‍ അല്ലാത്ത മറ്റുളള പാര്‍ട്ടിക്കാര്‍ക്കെതിരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുളളതെന്നും ഇതുകൊണ്ടൊന്നും തങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group