Spread the love

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നീണ്ട റെയ്ഡിന് ശേഷം, അതീവ ആത്മവിശ്വാസത്തോടെയുള്ള ചിത്രം പങ്കുവെച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

video
play-sharp-fill

തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയതിന് തൊട്ടുപിന്നാലെ, മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റ് മുതിർന്ന നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ട്. സി.എം.ആർ.എല്‍ (CMRL) മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ പിണറായി വിജയന്റെ വസതിയില്‍ നിന്നും കുറ്റകരമായ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ മഹസറില്‍ രേഖപ്പെടുത്തി ഒപ്പിട്ടു നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തളർത്താമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും, ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. റെയ്ഡിന് ശേഷം പിണറായി പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പാർട്ടി പ്രവർത്തകരാണ് പോസ്റ്റിന് താഴെ പിന്തുണയറിയിച്ച്‌ കമന്റുകളുമായി എത്തുന്നത്.