
ഡല്‍ഹി: എക്‌സാലോജിക്‌സ് അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളില്‍ ഇ ഡി നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ പ്രകടനങ്ങള്‍ നടത്തി.
പലയിടത്തും പ്രതിഷേധപ്രകടനം അക്രമാസക്തമായി. ഡല്‍ഹി ഇ.ഡി ആസ്ഥാനത്തെ പ്രതിഷേധ മാര്‍ച്ചിനിടെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചുതകര്‍ത്തു. കണ്ണൂരില്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ കൂക്കിവിളിയുണ്ടായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിഷേധം ഉണ്ടായി.







