Spread the love

കൊല്ലം: കൊല്ലത്ത് സിവില്‍ പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കയറി ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ട് യുവതികളെ പോലിസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണു പിടിയിലായത്.

video
play-sharp-fill

പോലീസുകാരനായ ആര്‍ച്ചല്‍ പാലവിള വീട്ടില്‍ വി.എസ്. വിവേകിന്റെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കാണ് യുവതികള്‍ ചേര്‍ന്ന് രാത്രി തീ വെച്ചു നശിപ്പിച്ചത്.

ഇതിനിടെ പൊലീസ് കസ്റ്റഡിയില്‍ ആയ ആരതിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരതിയും വിവേകും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണു ബൈക്ക് കത്തിക്കാന്‍ കാരണമെന്നു പൊലീസ് പറയുന്നു.

ആറന്മുള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ വിവേകിന്റെ ബൈക്ക് ശനിയാഴ്ച അര്‍ധരാത്രിയോടെയാണു കത്തിനശിച്ചത്.

കേസ് അന്വേഷണം വഴി തെറ്റിക്കാന്‍ യുവതികള്‍ ശ്രമം നടത്തിയെങ്കിലും പോലിസ് ഇരുവരേയും പിടികൂടുകയായിരുന്നു.

ആര്‍ച്ചല്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു യുവതികളെ പിടികൂടിയത്.

തീയും പുകയും ഉയര്‍ന്നപ്പോള്‍ വിവേകും മാതാപിതാക്കളും പുറത്ത് ഇറങ്ങി നോക്കിയെങ്കിലും ആരെയും കണ്ടില്ലെന്നാണ് അവര്‍ പൊലീസിനെ അറിയിച്ചത്. സമീപത്തു നിന്നു ഭീഷണിക്കത്തും ലഭിച്ചിരുന്നു.

പുനലൂര്‍ കോളജില്‍ മൂന്നു വര്‍ഷം മുന്‍പ് വിവേക് ഉള്‍പ്പെടുന്ന പൊലീസ് സംഘം ഒരു വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകരെ തല്ലിയതിനു പ്രതികാരമായി ബൈക്ക് കത്തിച്ചു എന്ന തരത്തിലാണു കത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

ഇത് അന്വേഷണം വഴി തെറ്റിക്കാനുള്ള നടപടി ആണെന്നു പൊലീസിനു തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. സംഭവത്തില്‍ യുവതികളെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതു പൊലീസ് അന്വേഷിക്കുന്നു. വിവേകിനെ സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്