Spread the love

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു. അടുത്ത മാസം മൂന്നാം തീയതി വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ എട്ടിന് അറിയാനാകും. ആദ്യ അലോട്ട്മെൻറ് ജൂണ്‍ 15ന് ആണ് പ്രസിദ്ധീകരിക്കുക.

video
play-sharp-fill

അലോട്ട്മെന്റ് നടപടികള്‍ അവസാനിക്കുക ജൂലൈ ഒന്നിന് ആണ്. ജൂലൈ രണ്ടിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ജൂലൈ 13 മുതല്‍ ഓഗസ്റ്റ് അഞ്ച് വരെ സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കും. ഓഗസ്റ്റ് അഞ്ചിന് അഡ്മിഷൻ നടപടികള്‍ അവസാനിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.