
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയത്തോടെ ഭരണം നിലനിർത്തി എസ് എഫ് ഐ.
ആകെയുള്ള 37 സീറ്റുകളില്‍ 35 സീറ്റും നേടിയാണ് എസ് എഫ് ഐ യൂണിയൻ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കിയത്.
യൂണിയന്റെ ചെയർമാൻ സ്ഥാനത്തടക്കം എസ് എഫ് ഐക്ക് വമ്പൻ വിജയമാണ് സ്വന്തമായത്. എസ് എഫ് ഐയുടെ ശിവ എസ് ആണ് പുതിയ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ തങ്ങള്‍ക്കുള്ള ശക്തമായ സ്വാധീനം ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായി എസ് എഫ് ഐയുടെ ഈ തിളക്കമാർന്ന വിജയം. യൂണിയനിലെ മൂന്ന് വൈസ് ചെയർപേഴ്സണ്‍ സ്ഥാനങ്ങളില്‍ ഒന്നില്‍ മാത്രമാണ് കെ എസ് യുവിന് വിജയിക്കാനായത്.
കെ എസ് യു സ്ഥാനാർത്ഥിയായ ഫാത്തിമ ഫർഹയാണ് വൈസ് ചെയർപേഴ്സണ്‍ സ്ഥാനം നിലനിർത്തിയത്. തിരഞ്ഞെടുപ്പില്‍ മൊത്തം രണ്ട് സീറ്റുകള്‍ മാത്രമാണ് കെ എസ് യുവിന് നേടാനായത്. വൈസ് ചെയർപേഴ്സണ്‍ സ്ഥാനത്തിന് പുറമെ അക്കൗണ്ട്സ് കമ്മിറ്റി സ്ഥാനവും കെ എസ് യു സ്വന്തമാക്കി.
സർവകാലാശാലകളും വിദ്യാർഥികളും എസ് എഫ് ഐക്കൊപ്പമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ വമ്പൻ വിജയമെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്.







