Spread the love

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് ഏർപ്പെടുത്തുന്ന സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

video
play-sharp-fill

പ്രായ-വരുമാന പരിധിയില്ലാതെ സൗജന്യ യാത്രയാണ് പരിഗണിക്കുന്നത്. ആലോചനയില്ലാതെ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ മന്ത്രിമാർക്കുള്ള അതൃപ്തി കാബിനറ്റില്‍ ചർച്ചയാകും.

ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ മന്ത്രിമാർ യോഗത്തില്‍ അതൃപ്തി അറിയിക്കാൻ സാധ്യതയുണ്ട്.
വിഡിഎസ് സർക്കാറില്‍ നിന്ന് സ്ത്രീകള്‍ കാത്തിരിക്കുന്ന പ്രഖ്യാപനമാണ് സൗജന്യയാത്ര.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 15 മുതല്‍ ആ ഗ്യാരണ്ടി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. കെഎസ്‌ആർടിസി ഉദ്യോഗസ്ഥർ അന്തിമ ചർച്ചകളിലാണ്. സൗജന്യം ഓർഡിനറിയിലും സൂപ്പർ ഫാസ്റ്റിലുമാക്കുക, കർണ്ണാടക മോഡലില്‍ വനിതകള്‍ക്ക് കാർ‍ഡ് കൊണ്ടുവരിക തുടങ്ങി പലതരം നിർദ്ദേശങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

പ്രായപരിധിയും വരുമാനപരിധിയും വേണ്ടെന്നാണ് ഇതുവരെയുള്ള ധാരണ. അതേസമയം, സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടനം പ്രമുഖ വനിതാതാരങ്ങളെ അടക്കം പങ്കെടുപ്പിച്ച്‌ നടത്താനും നീക്കമുണ്ട്.