Spread the love

കൊല്‍ക്കത്ത: ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തോല്‍വി.

video
play-sharp-fill

ഡല്‍ഹി ക്യാപിറ്റല്‍സിനോട് 40 റണ്‍സിനാണ് കൊല്‍ക്കത്തയുടെ പരാജയം. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആറിന്റെ മറുപടി 18.4 ഓവറില്‍ 163 റണ്‍സില്‍ അവസാനിച്ചു.

ഇന്നലെ നടന്ന ആദ്യത്തെ മത്സരത്തില്‍ മുംബയെ തോല്‍പ്പിച്ച്‌ രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫിലെ ശേഷിച്ച സ്ഥാനം സ്വന്തമാക്കിയതോടെ ഡല്‍ഹി – കൊല്‍ക്കത്ത മത്സരഫലം അപ്രസക്തമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ശക്തമായ നിലയില്‍ നിന്നാണ് ബാറ്റിംഗ് തകര്‍ച്ചയിലേക്ക് വീണത്. ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 63(39), ഫിന്‍ അലന്‍ 20(13), മനീഷ് പാണ്ഡെ 25(16), റോവ്മാന്‍ പവല്‍ 29(21) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.

ഒരു ഘട്ടത്തില്‍ 128ന് മൂന്ന് എന്ന മികച്ച നിലയിലായിരുന്നു അവര്‍. കാമറൂണ്‍ ഗ്രീന്‍ 2(3), റിങ്കു സിംഗ് 0(1) തേജസ്വി ദഹിയ 1(3) എന്നിവര്‍ നിരാശപ്പെടുത്തി. അനുകൂല്‍ റോയ് 9(8), കാര്‍ത്തിക് ത്യാഗി 0(1) വരുണ്‍ ചക്രവര്‍ത്തി 5(5), സൗരബ് ദൂബെ 4*(2) എന്നിങ്ങനെയാണ് പിന്നീട് വന്നവരുടെ സംഭാവന. ഡല്‍ഹിക്കായി കുല്‍ദീപ് യാദവും ലുങ്കി എങ്കിടിയും മൂന്ന് വിക്കറ്റുകള്‍ വീതം നേടി.