
തിരുവനന്തപുരം: നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻ്റെ ഗൺമാനടക്കമുള്ളർ തല്ലിയ സംഭവത്തിൽ ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും.
ഡിജിപിക്കാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് കൈമാറുക. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് പ്രതികൾ.
റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുളള നടപടികൾ ഉണ്ടായേക്കും. അതേസമയം കേസ് ഡയറി തിരുത്തിയെന്നതിൽ എഡിജിപി അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷമാകും അന്തിമ റിപ്പോർട്ട് നൽകുക. കേസ് ഡയറി പെൻഡ്രൈവിലാക്കി എഡിജിപിയുടെ ഓഫീസിൽ എത്തിച്ച ശേഷം തിരുത്തിയെന്നാണ് എസ്ഐടിക്ക് ലഭിച്ച മൊഴി







