Spread the love

തിരുവനന്തപുരം: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം കടകംപള്ളി സ്വദേശിയിൽ നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പാലക്കാട് കണ്ണാടി സ്വദേശി രമേശ് (47) അറസ്റ്റിൽ. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് ഇയാളെ പിടികൂടിയത്.

video
play-sharp-fill

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിക്ഷേപ സ്ഥാപനമാണെന്ന് വിശ്വസിപ്പിച്ച് സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുസംഘം യുവാവുമായി ബന്ധം സ്ഥാപിച്ചത്. ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ ഇരട്ടിയിലധികം ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വാസം നേടിയ സംഘം, വ്യാജ ട്രേഡിങ് ആപ്ലിക്കേഷനുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും ഉപയോഗിച്ച് യുവാവിൽ നിന്ന് ഘട്ടംഘട്ടമായി 1,19,83,304 രൂപ തട്ടിയെടുക്കുകയായിരുന്നു.

പരാതിയെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ബാങ്ക് ഇടപാടുകളും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വ്യാജ രേഖകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. വൻലാഭ വാഗ്ദാനങ്ങളിൽ വീഴാതെ സെബി അംഗീകൃത ബ്രോക്കർമാർ മുഖേന മാത്രം നിക്ഷേപം നടത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group