
കൊച്ചി: റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരനും, മധുപാലും രാജി നൽകി.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മാതൃവകുപ്പിലേക്ക് മടങ്ങും. ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി പ്രേംകുമാറിന്റെ പേര് പരിഗണനയിൽ. സർക്കാർ മാറിയ സാഹചര്യത്തിൽ വിവിധ കമ്മിറ്റികളിൽ നിന്നും അക്കാദമികളിൽ നിന്നും ചെയർമാൻമാർ രാജിവെച്ചിരുന്നു.
റസൂൽ പൂക്കുട്ടിയെ ചെയർമാനായി ചുമതലപ്പെടുത്തുന്നതിന് മുൻപ് പകരം ചുമതല നൽകിയിരുന്നത് വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിനായിരുന്നു. സ്ഥാനത്ത് നിന്ന് നീക്കിയതിൽ പ്രേംകുമാറിന് കടുത്ത അതൃപ്തിയും ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശ സമരത്തിൽ അദേഹം എടുത്ത അനുകൂല നിലപാടിനെ തുടർന്നായിരുന്നു അദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടിരുന്നത്. പ്രേംകുമാറിനെ മാറ്റിയത് സ്വഭാവിക നടപടിയെന്നാണ് അന്നത്തെ സർക്കാർ വിശദീകരിച്ചിരുന്നത്.
പ്രേംകുമാർ ഇതിന് പിന്നാലെ യുഡിഎഫ് പാളയത്തിലെത്തുകയായിരുന്നു. പിസി വിഷ്ണുനാഥാണ് സാംസ്കാരിക മന്ത്രി. ഉടൻ തന്നെ പുതിയ ചെയർമാനെ തിരഞ്ഞെടുക്കും. ചലച്ചിത്ര അക്കാദമി പുനഃസംഘടിപ്പിക്കും. ചില നടിമാരുടെ പേരും സർക്കാർ പരിഗണനയിലുണ്ട്.







