
മുണ്ടക്കയം : ദേശീയപാതയിൽ ചോറ്റിയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറി കാർ ഡ്രൈവറിന് ഗുരുതര പരിക്ക്.
ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 ഓടെയായിരുന്നു അപകടം.
ചോറ്റി സ്വദേശി പുതുപ്പറമ്പിൽ രാജുവിനാണ് പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിലും, പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തലയ്ക്കാണ് പരിക്ക്. നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് രാജുവിനെ പുറത്തിറക്കിയത്.
അപകടത്തിൽ കാർ പൂർണമായും തകർന്നു.
മുണ്ടക്കയത്ത് നിന്ന് കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.







