
തിരുവനന്തപുരം: കൊലക്കേസ് പ്രതി ചിറ്റാറ്റുമുക്ക് പഞ്ചായത്തുനട സ്വദേശി രതീഷ് എന്ന പഞ്ചായത്ത് ഉണ്ണി (45) യെ കഴക്കൂട്ടം പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.
മേനംകുളം സ്വദേശിയായ ലാലു (38) വിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ബുധനാഴ്ച വൈകീട്ട് 7.45-ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ലാലുവിനെ പഞ്ചായത്തുനട ഭാഗത്ത് വെച്ച് തടഞ്ഞുനിർത്തിയ പ്രതി,
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസഭ്യം പറയുകയും ഇടിവള ഉള്‍പ്പെടെ ഉപയോഗിച്ച് മുഖത്തും തലയിലും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
പരിക്കേറ്റ ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
മുൻപും ലാലുവിനെ ആക്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏപ്രില്‍ മാസത്തിലായിരുന്നു മുമ്പ് അക്രമിച്ചത്.
ഈ കേസില്‍ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ആക്രമണം.
കഴക്കൂട്ടം, കഠിനംകുളം പൊലീസ് സ്റ്റേഷനുകളിലായി ഒൻപതോളം (19-ഓളം) ആക്രമണക്കേസുകളില്‍ പ്രതിയായ
ഇയാള്‍ക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.







