
കൊടിയത്തൂർ: കോഴിക്കോട് കൊടിയത്തൂരില്‍ ജനവാസ മേഖലയില്‍ പട്ടാപകല്‍ ഉണ്ടായ കുറുനരിയുടെ ആക്രമണത്തില്‍ വിദ്യാർത്ഥിക്ക് പരിക്ക്.
വെള്ളിയാഴ്ചയാണ് സംഭവം. ചെറുവാടി പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിനാണ് (12) കുറുനരിയുടെ കടിയേറ്റത്. വിദ്യാർത്ഥിയുടെ കാലിന് പരിക്കേറ്റു.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ജസ്മലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്കുള്ള അടിയന്തര പ്രതിരോധ കുത്തിവെപ്പും വിദഗ്ദ്ധ ചികിത്സയും ആശുപത്രിയില്‍ നല്‍കിവരികയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജനവാസ മേഖലയില്‍ പകല്‍സമയത്ത് കുറുനരി ഇറങ്ങിയതും കുട്ടിയെ ആക്രമിച്ചതും പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം വല്ലാതെ വർദ്ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. വനംവകുപ്പും അധികൃതരും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.







