Spread the love

കോട്ടയം : സികെഎം(ചെമ്പൻകുഴി, കാരിക്കോട്, മാക്കത്തടം) കുടുംബയോഗം ട്രസ്റ്റിൻ്റെ 8ആം വാർഷിക പൊതുയോഗം 24ആം തീയതി ഞായറാഴ്ച നടക്കും. ശ്രീമതി രാജമ്മ ബാബുവിൻ്റെ വസതിയിൽ (പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം) വച്ചാണ് പൊതുയോഗം നടക്കുക. രാവിലെ 9 മണി മുതൽ 2 മണി വരെ പരിപാടി നടക്കും. പ്രസിഡൻ്റ് കെഎസ് സലി അദ്ധ്യക്ഷത വഹിക്കും. കെഎൻ സഞ്ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ സെക്രട്ടറി പിഎൻ ദേവരാജൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.

video
play-sharp-fill

കൗതുക ക്വിസ് സുചിത്ര സുധീഷ് നയിക്കും. കൂടാതെ പരിപാടിയിൽ ആനന്ദകരമായ കുടുംബ ജീവിതം സംബന്ധിച്ചു ശ്രീ ആത്മജവർമ്മ തമ്പുരാൻ (ക്ഷത്രിയക്ഷേമസഭ സംസ്ഥാന സെക്രട്ടറി ‘മീഡിയ സെൽ) ക്ലാസ് എടുക്കും. ചടങ്ങിൽ വത്സമ്മ ശിവൻകുട്ടി, രമണി ശശിധരൻ, ശശി സിആർ, സരസമ്മ ശശിധരൻ, അനിൽകുമാർ എന്നിവർ സംസാരിക്കും. കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ആദരവും പരിപാടിയിൽ നൽകും.