Spread the love

പാലക്കാട്: ടിവി റിമോർട്ട് നല്‍കാത്തതിനെച്ചൊല്ലിയുണ്ടായ പിണക്കത്തിനിടെ 12 കാരൻ ജീവനൊടുക്കി. തച്ചമ്പാറ മുതുക്കുറിശിയിലെ പ്രമോദിന്റെ മകൻ പ്രദോഷാണ് മരിച്ചത്. സംഭവം ഇന്ന് രാവിലെയായിരുന്നു.

video
play-sharp-fill

ടിവി കണ്ടുകൊണ്ടിരുന്ന 14 കാരനായ സഹോദരനോട് പ്രദോഷ് റിമോർട്ട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നാണ് വിവരം. ഇതിൽ പിണങ്ങിയ കുട്ടി തട്ടിൻപുറത്തേക്ക് പോവുകയായിരുന്നു. ഏറെ നേരമായിട്ടും കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും സ്കൂൾ അധികൃതരും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group